കൊതിയൂറും പായസങ്ങളുമായി ‘കൊച്ചി മധുരം’; രുചിച്ചറിയാൻ അവസരം

ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി പ്രദേശത്തെ വിവിധതരം പായസങ്ങൾ രുചിക്കാൻ അവസരമൊരുക്കുന്ന ‘കൊച്ചിമധുരം’ 2023 ആഗസ്റ്റ് 31 വ്യാഴം രാവിലെ 11ന് . ഫോർട്ടുകൊച്ചി ജെയിൽ ഓഫ് ഫ്രീഡംസ്ട്രഗിളിൽ ഒരുക്കുന്ന പരിപാടിയിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനംചെയ്യും. പതിനഞ്ചിൽപരം തരം പായസങ്ങളാണ് ഈ പരിപാടിയിൽ രുചിക്കാൻ അവസരമുണ്ടാകുക. സൂത്ത് രിയാ കാ ഖീർ, ദൂത പായസു , പഞ്ച്ഗഡായു , മേത്തി പായസം, ഖീർ, ലപ്പായ, സേമിയ പായസം, പാലട, ഗോതമ്പ് പായസം, പരിപ്പ് പായസം, അടപ്രഥമൻ , ഈന്തപ്പഴം പായസം, തരി, പഴംകറി പായസം, അരി പായസം എന്നിവയാണ് പരിപാടിയിലുണ്ടാവുക.

also read :കസവ് സാരിയിൽ സ്കേറ്റിംഗ്; ഓണം പൊളിച്ചടുക്കി അഞ്ച് വയസുകാരി

ഈന്തപഴം പായസം, പഴംകറി പായസം എന്നീ കൊച്ചിയിലെ രുചികരങ്ങളായ വിഭവങ്ങളും തരി, പ്രഥമൻ , പാലട, പരിപ്പ്പായസം, സേമിയപായസം എന്നിങ്ങനെ മലയാളികളുടെ പ്രിയ വിഭവങ്ങളും കൂടാതെ കൊച്ചിയിലെ വിവിധഭാഷാ സമൂഹങ്ങളുടെ പായസങ്ങളുമാണ് കൊച്ചിമധുരത്തിലുണ്ടാവുക. ഉറുദു സംസാരിക്കുന്ന ദെഖ്നി മുസ്ലീങ്ങളുടെ പായസവിഭവമാണ് സൂത്ത് രിയാ കാ ഖീർ. മൈദ, കടലപരിപ്പ്, നേന്ത്രപ്പഴം, ശർക്കര, കശുവണ്ടി, ഏലക്ക എന്നിവ നെയ്യിൽ പാചകം ചെയ്യുന്നതാണ് ഈ പായസം. കൊച്ചിയിലെ കൊങ്കണിഭാഷ സംസാരിക്കുന്ന വിഭാഗങ്ങളുടെ പായസങ്ങളാണ് ദൂത പായസു , പഞ്ച്ഗഡായു , മേത്തി പായസം എന്നിവ. അരിപാൽപായസമാണ് ദൂതപായസു. ചെറുപയർ, കടലപ്പരിപ്പ്, ശർക്കര, തേങ്ങാപ്പാൽ എന്നിവ ചേരുന്നു പഞ്ച്ഗഡായി പായസത്തിൽ . ഉലുവ ചേർത്തുണ്ടാക്കുന്നു മേത്തിപായസം. അരിയും പാലും ചേരുന്ന വടക്കെഇന്ത്യക്കാരുടെ പായസമാണ് ഖീർ. കൊച്ചിയിലെ ഗുജറാത്തികൾക്ക് ഉത്സവകാലത്തെ വിശേഷവിഭവം. ഗുജറാത്തിലെ കച്ചി മേഖലയിലെ പായസമാണ് അരിയും പാലും ചേർത്ത് നെയ്യിൽ ഒരുക്കുന്ന ലപ്പായ. കച്ചിൽനിന്ന് കൊച്ചിയിൽ കുടിയേറിയ ജൈന പൈതൃകക്കാരുടെ ആഘോഷങ്ങളുടെ ഭാഗമാകുന്ന വിഭവം.

also read :ലോകത്തിലെ ഏറ്റവും മലിനമായ നഗരം ദില്ലി; എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് പുറത്ത്

കൊച്ചിമധുരം പായസം വിൽപനയല്ല. ഏവർക്കും വിവിധതരം പായസങ്ങൾ രുചിക്കാനുള്ള അവസരമാണ്. ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്ക്കാരിക വൈവിധ്യത്തെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കൊച്ചിമധുരമെന്നും കൊച്ചിയിലെ കൂടുതൽ ഭാഷാ സമൂഹങ്ങളിൽനിന്ന് കൂടുതൽ പായസ വിഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. ഡി.റ്റി.പി.സിയും കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News