കൊച്ചിയെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള മാസ്റ്റർ പ്ലാൻ അംഗീകരിച്ച് കോർപറേഷൻ കൗൺസിൽ

കൊച്ചിയെ ലോകോത്തര നിലവാരമുള്ള നഗരമാക്കാൻ ലക്ഷ്യമിട്ടുള്ള മാസ്‌റ്റർ പ്ലാനിന് കോർപ്പറേഷൻ കൗൺസിലിന്‍റെ അംഗീകാരം.അടുത്ത 25 വര്‍ഷത്തേയ്ക്ക് പര്യാപ്‌തമായ നഗരവികസന നയങ്ങളും വികസന നിർദേശങ്ങളും സംയോജിപ്പിച്ചാണ്‌ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.ഒരാഴ്‌ചക്ക്‌ ശേഷം മാസ്‌റ്റർ പ്ലാൻ സംസ്ഥാന സർക്കാരിന്‌ സമർപ്പിക്കുമെന്ന് മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു.അതേ സമയം ബ്രഹ്മപുരം മാലിന്യസംസ്ക്കരണ പ്ലാന്‍റ് നിര്‍മ്മാണത്തിന് ബി പി സി എല്‍ ബോര്‍ഡിന്‍റെ അനുമതിയായതായും മേയര്‍ വ്യക്തമാക്കി.

Also Read: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള പരാമർശം: കേന്ദ്രമന്ത്രി വി മുരളീധരനോട് ചോദ്യങ്ങൾ ഉന്നയിച്ച് മന്ത്രി വി ശിവൻകുട്ടി

സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍കൂടി ഉള്‍ക്കൊള്ളുന്ന സമഗ്രമായ മാസ്റ്റര്‍പ്ലാനിനാണ് കൊച്ചി കോര്‍പ്പറേഷന്‍ രൂപം നല്‍കിയിരിക്കുന്നത്. നഗരത്തിലെ പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾ എന്നിവയുടെ സംരക്ഷണം, മെട്രോ പോകുന്ന രണ്ട്‌ ഭാഗങ്ങളിലും കെട്ടിടം, ഫ്‌ളാറ്റുകൾ എന്നിവ വരാൻ സൗകര്യമൊരുക്കുന്നതൊടൊപ്പം,മെട്രോ കോറിഡോറിന്‌ ഇരുവശവും കാൽനടയാത്രക്കാർക്കുള്ള സൗകര്യം വർധിപ്പിക്കല്‍, നിലവിലെ വികസന സാഹചര്യങ്ങൾ അനുസരിച്ച്‌ പുതിയ റോഡ്‌ നെറ്റ്‌ വർക്ക്‌ ശൃംഖല, നഗര വികസനത്തിന്‌ കൂടുതൽ ഉത്തേജനം നൽകാൻ മറൈൻ ഡ്രൈവ്‌ എക്‌സ്‌റ്റൻഷൻ പോലുള്ള പദ്ധതികൾ തുടങ്ങി അടുത്ത 25 വര്‍ഷത്തേക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്‍റെ രൂപരേഖയാണ് മാസ്റ്റര്‍പ്ലാനിന്‍റെ ഉള്ളടക്കം. ഒരാഴ്‌ചക്ക്‌ ശേഷം മാസ്‌റ്റർ പ്ലാൻ സംസ്ഥാന സർക്കാരിന്‌ സമർപ്പിക്കുമെന്നും മാറ്റങ്ങൾ ആവശ്യമെങ്കിൽ അതിനുള്ളില്‍ നിർദേശങ്ങൾ സമർപ്പിക്കാമെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

Also Read: “എസ്എഫ്‌ഐക്കാര്‍ ഗുണ്ടകള്‍”; വീണ്ടും അധിക്ഷേപവുമായി ഗവര്‍ണര്‍

അതേ സമയം ബ്രഹ്മപുരം മാലിന്യസംസ്ക്കരണ പ്ലാന്‍റ് നിര്‍മ്മാണത്തിന് ബി പി സി എല്‍ ബോര്‍ഡിന്‍റെ അനുമതിയായതായും മേയര്‍ അറിയിച്ചു.അടുത്ത ഫെബ്രുവരിയില്‍ നിര്‍മ്മാണം തുടങ്ങും.പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ കഴിയുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ് 2025 ഫെബ്രുവരിയോടെ യാഥാര്‍ഥ്യമാകുമെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News