പുതുവർഷത്തിലും നേട്ടങ്ങള്‍ കൊയ്ത് കൊച്ചി മെട്രൊ. പോയ വര്‍ഷത്തെ മെട്രോയുടെ പ്രവർത്തന ലാഭം 22.94 കോടി രൂപയാണ്. പുതുവർഷത്തലേന്ന് മാത്രം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 1.30 ലക്ഷം പേരാണ്. ഈ വർഷം പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിലെത്തിക്കാനാണ് കെഎംആർഎൽൻ്റെ ശ്രമം.
സർവ്വീസാരംഭിച്ച് 7 വർഷം പിന്നിടുമ്പോൾ വിജയക്കുതിപ്പ് തുടരുകയാണ് കൊച്ചി മെട്രൊ. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് നേടിയത്. കഴിഞ്ഞ മാസം യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപയാണ് മെട്രോക്ക് വരുമാനമായി ലഭിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഏതാണ്ട് ഒരു കോടിയോളം രൂപയുടെ വർദ്ധനവാണ് ടിക്കറ്റ് വരുമാനത്തിൽ ഉണ്ടായത്.
ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലരി വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഈ വർഷം
പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കഴിഞ്ഞ ജൂലൈ മുതല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരെ നേടുന്ന മെട്രോ കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭവും കൈവരിച്ചു. 2023 സാമ്പത്തിക വര്‍ഷം 5.35 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം 2024 സാമ്പത്തിക വര്‍ഷം 22.94 കോടി രൂപയായാണ് വര്‍ധിച്ചത്.
Also Read: സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും
അതേ സമയം, കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ 35 ലക്ഷത്തോളം പേര്‍ യാത്ര ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. എറണാകുളം, മട്ടാഞ്ചേരി വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇന്‍ഫോ പാര്‍ക്കിലേക്കുള്ള പുതിയ മെട്രോ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി അങ്കമാലിയിലേക്ക് മെട്രോ സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള കേന്ദ്ര അനുമതി ഈയിടെ ലഭിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here