പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവ്വീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരത്തോട് അനുബന്ധിച്ച് 31 ന് രാതി 10.30 നു ശേഷവും സർവ്വീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പുണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവ്വീസ് നടത്തും. അവസാന സർവ്വീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും അലുവയിൽ നിന്നും 1.45 നും ആയിരിക്കും.
Also read; കാലിക വിഷയങ്ങളില്‍ സമഗ്ര കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന പ്രഭാഷകരുടെ വേദിയാകാൻ നിയമസഭ പുസ്തകോത്സവം
പുതുവർഷത്തിൽ കൊച്ചി വാട്ടർ മെട്രോയും കൂടുതൽ സർവീസ് നടത്തും. ഫോർട്ട് കൊച്ചിയിലേക്ക് 31ന് ഉച്ചയ്ക്ക് ശേഷം 10 മിനിട്ട് വരെ ഇടവേളയിലാവും സർവീസ്. വൈകുന്നേരം 7 മണി വരെ സർവീസ് നടത്തും. സുരക്ഷാ നിദ്ദേശങ്ങൾക്കനുസരിച്ച് വൈകിട്ട് 7 ന് ശേഷം ഫോർട്ട് കൊച്ചി സർവീസ് നിർത്തിവയ്ക്കും. വൈപ്പിനിലേയ്ക്ക് സാധാരണ സർവീസ് രാത്രിയിലും തുടരും. രാത്രി 11.30 ന് ശേഷം വൈപ്പിനിൽ നിന്നും ഹൈക്കോടതി ജെട്ടിയിലേയ്ക്ക് പത്ത് മിനിട്ടിൽ താഴെ ഇടവേളയിൽ സർവീസ് ഉണ്ടാകും. ഇത് പുലർച്ചെ 4.30 വരെയോ തിരക്ക് തീരുന്നവരെയോ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here