കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍; പരിശോധന പൂര്‍ത്തിയായി

കൊച്ചി മെട്രോ തൃപ്പൂണിത്തുറ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി. സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍, സിസ്റ്റം, സിംഗ്‌നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധിച്ചത്. അതേ സമയം മെട്രൊ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.

വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനന്ദ്. എം.ചൗധരിയുടെ നേതൃത്വത്തിലായിരുന്നു രണ്ടു ദിവസം നീണ്ട പരിശോധന. കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സുരക്ഷാ പരിശോധന നടത്തിയത്.

സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍, സിസ്റ്റം, സിംഗ്‌നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധിച്ചത്.തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടേത്.പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍, സര്‍വ്വീസ് ആരംഭിക്കുന്നതിന്, അംഗീകാരം നല്‍കിക്കൊണ്ടുള്ള ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.

Also Read: ഇന്‍ഡിഗോയില്‍ നിന്നും കിട്ടിയ സാന്‍ഡ് വിച്ചില്‍ ആണി; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷനുകള്‍ക്കിടയിലെ 60 മീറ്റര്‍ മേഖലയിലാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News