കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ ‘ഡിജിറ്റലായി’; സേവനം തിങ്കളാഴ്ച മുതല്‍

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍ പോകുമ്പോള്‍ കൈയില്‍ പൈസയില്ലെങ്കിലും ഇനി യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡര്‍ യാത്ര ചെയ്യാനുള്ള സൗകര്യം നിലവിൽ വന്നു. മെയ് 13 മുതലാണ് ഇത് ജനങ്ങൾക്ക് ഉരുപയോഗിക്കാൻ കഴിയുക എന്ന് കൊച്ചി മെട്രോ അറിയിച്ചു.

Also read:കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ഇന്ത്യയില്‍ ആദ്യമായാണ് ഗൂഗിള്‍ വാലറ്റില്‍ ഒരു മെട്രോയെ ഉള്‍പ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്‌നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഈ സൗകര്യം യാഥാര്‍ഥ്യമായത്. ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, മൂവി ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണു ഗൂഗിള്‍ വാലറ്റ്.

Also read:‘മഴ, കട്ടൻ ചായ, ജോൺസൺ മാഷ്’, വൈബ് പിടിക്കാൻ കാത്തിരുന്നോളൂ; ഈ ജില്ലകളിൽ പരക്കെ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്കു ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമാണു ഗൂഗിള്‍ വാലറ്റ് ലഭ്യകുക. ഡിവൈസില്‍ നിയര്‍-ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News