ഗോൾ അടിച്ച് കൊച്ചി മെട്രോ; ലക്ഷം കടന്ന് യാത്രക്കാർ

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ മഴ പെയ്യിച്ചപ്പോൾ കോളടിച്ചത് കൊച്ചി മെട്രോയ്ക്ക്. മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തിരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണ്. രാത്രി 10 മണി വരെ 117,565 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.

Also read:വയനാട്‌ വീടിനുള്ളിൽ കടുവ കയറി

യാത്രകൾക്കായി കൂടുതൽ പേർ കൊച്ചി മെട്രോയെ ആശ്രയിക്കുന്നത് സ്വാഗതാർഹമാണ് . 2023ൽ ഇന്നുൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസം ഇന്ന് വരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. 30 അധിക സർവീസുകളാണ് ഇന്ന് കൊച്ചി മെട്രോ ഒരുക്കിയത്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കൊച്ചി മെട്രോയുടെ പേ ആൻഡ് പാർക്ക് സൗകര്യവും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു.

Also read:കേരള ബ്ലാസ്റ്റേഴ്സിന് ജയം

രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ട്. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സർവ്വീസ് ഏർപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News