ടിക്കറ്റെടുക്കാന്‍ ഇനി ക്യൂ നില്‍ക്കേണ്ട; പുതിയ സംവിധാനവുമായി കൊച്ചി മെട്രോ

കൊച്ചി മെട്രോ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യാത്ര ചെയ്യാന്‍ ഇനി ക്യൂ നില്‍ക്കാതെ ഒരു മിനിട്ടിനുള്ളില്‍ ടിക്കറ്റെടുക്കാം. വാട്‌സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് മെട്രോ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് ഇന്ന് നടത്തി.

9188957488 എന്ന വാട്സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാല്‍ ടിക്കറ്റ് ഫോണിലെത്തും.

Also Read : കല്‍ക്കരി പുകഞ്ഞത് അവസാന ഉറക്കത്തിന് ചൂട് പകരാന്‍; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഇത്തരത്തില്‍ ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 10 മുതല്‍ 50 ശതമാനം വരെ കിഴിവും ലഭിക്കും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയച്ചാല്‍ മതിയാകും. ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളില്‍ യാത്ര ചെയ്യാനാകും. വാട്സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News