നവകേരള യാത്ര: കൊച്ചി മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി വാട്ടർ മെട്രോയിൽ യാത്രനടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും . നവകേരള സദസിന്റെ ഭാഗമായിട്ടാണ് വാട്ടർ മെട്രോയിൽ കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് യാത്രനടത്തിയത്.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് വാട്ടർ മെട്രോ. രാവിലെ പ്രഭാതയോഗത്തിന് ശേഷമായിരുന്നു യാത്ര. കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി ജങ്ഷൻ ടെർമിനലിൽ നിന്ന് രാവിലെ 11നാണ് യാത്ര പുറപ്പെട്ടത്. മന്ത്രി പി രാജീവ്, കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തിൽ ഹൈക്കോടതി ജങ്ഷൻ ടെർമിനലിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചു.

ALSO READ: കേരള വികസനം തടയാനായി യുഡിഎഫ് -ബിജെപി അന്തർധാര സജീവം; മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ആദ്യത്തെ വാട്ടർ മെട്രോ യാത്രയാണിത്.

പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഏഴ്‌ മാസത്തിനുള്ളിൽ യാത്ര ചെയ്തത്. മൂന്ന് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.

ഹൈക്കോർട്ട് ജങ്ഷൻ- വൈപ്പിൻ, ഹൈക്കോർട്ട് ജങ്ഷൻ- ബോൾഗാട്ടി, വൈറ്റില- കാക്കനാട് എന്നിവയാണ് നിലവിലുള്ള റൂട്ടുകൾ 12 ബോട്ടുകളാണ് ഉള്ളത്.
അടുത്തതായി ഹൈക്കോടതി ജങ്ഷൻ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസാണ്‌ ആരംഭിക്കുക.

ALSO READ: വാട്ടര്‍ മെട്രോ യാത്ര ‘വ്യത്യസ്തമായ അനുഭവം’ ; ആശംസകള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ച് മുഖ്യമന്ത്രി

ടൂറിസത്തിന്റെ സാധ്യതകൾക്ക് കൂടുതകൾ പരിഗണ കൊടുത്തുകൊണ്ട് കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് കൂടി പരിഹാരം കണ്ടെത്താനും അവരുടെ ജീവിത നിലവാരം ഉയർത്താനും സഹായകരമാവും 1136.83 കോടി രൂപ ചിലവ് കണക്കാക്കുന്ന പ്രസ്തുത പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയൻ സുസ്ഥിര പൊതുഗതാഗത സംവിധാനം വിജയകരമായി സമാനതകളില്ലാത്ത മുന്നോട്ട് പോകുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News