അധികൃതരുമായി ഇനി നേരിട്ട് ബന്ധപ്പെടാം, മെട്രോ പ്രോമോ സെന്റർ ഒരുക്കി കൊച്ചി മെട്രോ

കൊച്ചി മെട്രോയിലെ അധികൃതരെ നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാം. അതിനുള്ള അവസരമൊരുക്കുകയാണ് എംജി റോഡിലെ മെട്രോ സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുള്ള മെട്രോ പ്രോമോ സെന്റർ. കൊച്ചി മെട്രോയുടെ വിവിധ ഓഫറുകൾ, യാത്രാ പാസ്സുകൾ എന്നിവ കൂടുതൽ ജനപ്രിയമാക്കുന്നതിനും മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള സാധ്യതകൾ ജനങ്ങളിലേക്കെത്തിക്കുക എന്നതിലുമുൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് എംജി റോഡ് മെട്രോ സ്റ്റേഷനിലെ അഞ്ചാം നിലയിൽ മെട്രോ പ്രൊമോ സെന്റർ ആരംഭിച്ചത്. കൊച്ചി മെട്രോയുടെ മാർക്കറ്റിംഗ്, പ്രചാരണ പരിപാടികൾ എന്നിവ മെട്രോ പ്രോമോ സെന്ററിന്റെ നിയന്ത്രണത്തിലായിരിക്കും. മൊബൈൽ ക്യൂ ആർ ടിക്കറ്റ്, കൊച്ചി വൺ കാർഡ്, വിവിധ ട്രിപ്പ് പാസ്സുകൾ, ഓഫറുകൾ, വിവിധ സ്കീമുകൾ, ഇളവുകൾ എന്നിവയെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് മെട്രോ പ്രോമോ സെന്ററിൽ ബന്ധപ്പെടാം. മൾട്ടിമോഡൽ ഇന്റഗ്രേഷന് വേണ്ടിയും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനും കസ്റ്റമർ കെയർ യൂണിറ്റ് നേതൃത്വം നൽകും.

കൊച്ചി മെട്രോയെ ജനപ്രിയമാക്കാനുള്ള പദ്ധതികളും, ആശയങ്ങളും അവ നടപ്പിലാക്കാനുള്ള നിർദേശങ്ങളുമെല്ലാം പൊതുജനങ്ങൾക്ക് മെട്രോ പ്രോമോ സെന്റർ അധികൃതരെ അറിയിക്കാം. മികച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാനും മെട്രോ പ്രോമോ സെന്റർ പരിശ്രമിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് മെട്രോ പ്രോമോ സെന്റർ പ്രവർത്തിക്കുക. രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചകളിലും പ്രോമോ സെന്റർ അവധിയായിരിക്കും. metropromocentre@gmail.com എന്ന മെയിൽ വഴിയും 7736321888 എന്ന നമ്പറിലും അധികൃതരെ ബന്ധപ്പെടാവുന്നതാണ്.

മെട്രോയുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി നിലവിൽ മുട്ടം യാർഡ് ആസ്ഥനമായി കസ്റ്റമർ റിലേഷൻസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. യാത്ര സംബന്ധമായ പരാതികൾ അറിയിക്കുന്നതിന് പൊതുജനങ്ങൾക്ക് 1800 425 0355 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News