ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്‍വലിച്ചു. 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്. രാവിലെ ആറ് മണി മുതൽ ഏഴ് മണി വരെയും രാത്രി പത്ത് മണി മുതൽ 10.30 വരെയും ഉള്ള ടിക്കറ്റ് നിരക്കിലായിരുന്നു ഇളവ് ഉണ്ടായിരുന്നു.

ALSO READ: ‘കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും’; 12 റോഡുകളുടെ വികസനത്തിന് കോടികളുടെ അനുമതി: മന്ത്രി മുഹമ്മദ് റിയാസ്

മെട്രോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായിരുന്നു യാത്രക്കാർ കുറവുള്ള സമയത്ത് ഇളവ് നൽകിയിരുന്നത്. ഗണ്യമായ ഇളവ് നൽകിയിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന എന്നാണ് കെഎംആര്‍എൽ പറയുന്നത്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ഈ സാഹചര്യത്തിൽ ടിക്കറ്റ്‌ നിരക്കിന്റെ ഇളവ് പിന്‍വലിച്ചത്. ഈ ഇളവ് വര്‍ഷങ്ങള്‍ക്ക് മുൻമ്പാണ് പ്രഖ്യാപിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News