കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലേക്ക്; 379 കോടി അനുവദിച്ച് കേരള സർക്കാർ

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ 11.8 കിലോമീറ്ററാണ് രണ്ടാം ഘട്ട നിർമാണമായ പിങ്ക് ലൈൻ നിർമ്മിക്കുക. നിർമാണം 2025 ഓടെ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്.കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതാണ്‌ ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.

ALSO READ: കിംഗ് ഖാനും ഇ.വിയിലേക്ക്; ആദ്യ ഇ.വിയായി ഹ്യുണ്ടായ് അയോണിക് 5

11 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പദ്ധതി. പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, വാഴക്കാല, കാക്കനാട് ജങ്ഷൻ, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവിടങ്ങളിലുൾപ്പടെ സ്റ്റേഷനുകൾ ഉണ്ടാകും.രണ്ടാം ഘട്ടം നിർമാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചതാണ് .2025-ഓടെ കാക്കനാട്- ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എൽ. പ്രതീക്ഷിക്കുന്നത്.

ALSO READ: രണ്ട് സുഹൃത്തുക്കൾ ഒറ്റ ദിവസം കൊണ്ട് 99 പബ്ബുകൾ സന്ദർശിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി; എന്നാൽ ലക്‌ഷ്യം മറ്റൊന്ന്

20 മാസംകൊണ്ട് പാലം നിർമാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News