ഐഎസ്എൽ: ടിക്കറ്റിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തി കൊച്ചി മെട്രോ

കൊച്ചിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ മെട്രോ രാത്രി 11.30 വരെ സർവീസ്‍ നടത്തും. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കും അധിക മെട്രോ സർവീസുകൾ ഉണ്ടാകും.

Also read:മമ്മൂക്കക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നിട്ടില്ല, പക്ഷെ ആ കാര്യത്തിൽ ടെൻഷൻ തോന്നിയിരുന്നു; ജിയോ ബേബി

ഐഎസ്എൽ മത്സരം കാണുന്നതിനായി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും മുൻകൂട്ടി എടുക്കാനുള്ള സൗകര്യവും മെട്രോ ഒരുക്കിയിട്ടുണ്ട്. തൃശൂർ, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ കഴിയും.

Also read:മമ്മൂക്കക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നിട്ടില്ല, പക്ഷെ ആ കാര്യത്തിൽ ടെൻഷൻ തോന്നിയിരുന്നു; ജിയോ ബേബി

പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എതാൻ കഴിയും. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തുനിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്താൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News