കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയം

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറയിലേക്കുള്ള പരീക്ഷണയോട്ടമാണ് വിജയകരമായത്. ഡിസംബര്‍ 7ന് രാത്രി 11.30ന് എസ് എന്‍ ജംഗ്ഷന്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ് പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ തുടങ്ങിയത്. ആദ്യ പരീക്ഷണയോട്ടം നടത്തിയത് ഇന്ന് പുലര്‍ച്ചെ 1.30നാണ്.

Also read:തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമായി യൂത്ത്‌കോണ്‍ഗ്രസ് മാറി: ഗോവിന്ദന്‍ മാസ്റ്റര്‍

ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത് വേഗത കുറച്ച് , ഭാരം കയറ്റാതെയാണ്. സിഗ്‌നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയല്‍ റണ്‍ കൊണ്ട് സാധിച്ചതായി അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരീക്ഷണയോട്ടം തുടരും.

Also read:വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ഫോട്ടോ ഗ്യാലറി

തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത് മൂന്ന് പ്ലാറ്റ്‌ഫോമും മൂന്ന് ട്രാക്കുകളുമാണ്. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് നിലവില്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News