സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചി മെട്രോ ജീവനക്കാരുടെ കിടിലൻ ഡാൻസ്

സമൂഹമാധ്യമങ്ങളിൽ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികള്‍. തമിഴ്‌ ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീൽസിന്‌ ചുവട്‌ വെച്ചാണ് സുഹൃത്തുക്കളായ മേരിയും ഷിജിയും സമൂഹ മാധ്യമങ്ങളിൽ താരങ്ങളായത്‌. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മേരിയുടേയും ഷിജിയുടേയും നൃത്ത വീഡിയോ പുറത്തുവന്നത്.വിശാലിന്റെ തമിഴ്‌ ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന പാട്ടിന് ചുവട് വെച്ചുള്ള ഇരുവരുടേയും റീൽ വീഡിയോ ലക്ഷങ്ങളാണ് ഇതിനോടകം കണ്ടത്. വാട്‌സാപ്പ്‌,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും ഇവരുടെ റീൽസ് ഇടം നേടി. മെട്രോയുടെ പ്രചരണാർഥം ഇറക്കിയ വീഡിയോയിൽ മുഖം കാണിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്‌ മേരിയും ഷിജിയും.

Also Read: തലച്ചോറിലടക്കം വിരകള്‍ ഇ‍ഴയുന്നു; ബ്ലഡ് പുഡ്ഡിംഗ് കഴിച്ച സ്ത്രീയുടെ നില ഗുരുതരം 

കൊച്ചി മെട്രോയുടെ ഹൗസ്‌ കീപ്പിങ്‌ വിഭാഗത്തിലെ ജോലിക്കാരാണ് സുഹൃത്തുക്കളായ മേരിയും ഷിജിയും.കെ.എം.ആർ.എൽ ന്‍റെ നിർദ്ദേശ പ്രകാരമാണ് ഇരുവരും റീൽ വീഡിയോ ചെയ്തത്. ഡ്യൂട്ടിക്ക് ശേഷം വെറും അര മണിക്കൂർ കൊണ്ട് നിർമ്മിച്ച വീഡിയോ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ വൈറലായതിന്‍റെ സന്തോഷത്തിലാണ് രണ്ട് പേരും. മെട്രോ ഉദ്യേഗസ്ഥരും യാത്രക്കാരുമെല്ലാം ഇതിനകം അഭിനന്ദനം അറിയിച്ചതായും മേരിയും ഷിജിയും പറഞ്ഞു.

കാക്കനാട്‌ തുതിയൂർ സ്വദേശിനിയായ എം ജെ മേരിയും തമ്മനം സ്വദേശിനിയായ ഷിജി ഫ്രാൻസിസും കൊച്ചി മെട്രോയുടെ ആരംഭകാലം മുതലേ ഒന്നിച്ചുണ്ട്. എം ജെ മേരി റിൻസി എന്ന പേരിൽ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്.നൃത്തം ചെയ്യാറുള്ള ഇരുവരും ഫേസ്‌ബുക്ക്‌ റീൽസിലും സജീവമാണ്‌. റിൻസിയുടേയും ഷിജിയുടെയും റീൽസിനും ആരാധകർ ഒരുപാടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News