ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി കൊച്ചി മേയർ എം അനിൽകുമാർ. ഇത്രയും വലിയ തുക ഇപ്പോൾ അടക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപയാണ് ഹരിത ട്രൈബ്യൂണൽ പിഴയിട്ടത്.
തങ്ങളുടെ ഭാഗം ട്രൈബ്യൂണൽ കേട്ടില്ല എന്നും നഷ്ടപരിഹാരം കണക്കാക്കാതെയാണ് പിഴ ഈടാക്കിയത് എന്നും കൊച്ചി മേയർ പ്രതികരിച്ചു. സാധാരണ വിശദമായ വാദം കേട്ടാണ് ഉത്തരവുണ്ടാകുക എന്നും നഷ്ടപരിഹാരം കണക്കാക്കിയാണ് സാധാരണ പിഴ ചുമത്തുക എന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ഇവിടെ അങ്ങനെ അല്ല സംഭവിച്ചത്, ഉത്തരവ് വന്നത് അർദ്ധരാത്രിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
തുക ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിർദേശം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. വിഷയത്തിൽ എന്തുകൊണ്ട് ധാർമിക ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണൽ വിമർശിച്ചിരുന്നു.
അതേസമയം യുഡിഎഫ് കാലത്തെ അനാസ്ഥയാണ് ഉത്തരവിൽ കൂടുതലും NGT പരാമർശിക്കുന്നത്, ഇപ്പോഴത്തെ സാഹചര്യം നിലവിലെ ഭരണ സമിതിയുടെ മാത്രം ഉത്തരവാദിത്തമല്ല എന്ന് കൊച്ചി മേയർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here