കൊച്ചിയിലെ കൂട്ട മൊബൈൽ ഫോൺ മോഷണം; മൂന്ന് ഐഫോണുകളുടെ ലൊക്കേഷൻ ചോർ ബസാറിൽ

കൊച്ചിയിലെ കൂട്ട മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട കേസിൽ മൊബൈൽ ഫോണുകൾ എത്തിയത് ദില്ലിയിലെ ചോർ ബസാറിൽ.മൂന്ന് ഐഫോണുകളുടെ ലൊക്കേഷൻ ചോർ ബസാറിൽ നിന്നാണെന്ന് കണ്ടെത്തി.ഫോണുകൾ വിൽക്കാനുള്ള നീക്കത്തിൽ ആണ് മോഷണ സംഘം. മോഷണത്തിന് പിന്നിൽ ഡൽഹിയിലെ അസ്‌ലം ഖാൻ സംഘം തന്നെയെന്ന് സൂചന ലഭിച്ചു.മോഷ്ടാക്കളെ തേടി കൊച്ചിയിലെ പൊലീസ് സംഘം ദില്ലിയിൽ എത്തി.

ALSO READ: സിനിമയുടെ വ്യാജ പകർപ്പ്; തമിഴ് റോക്കേഴ്സിനെതിരെ തമിഴ്നാട് പൊലീസും കേസെടുക്കും

എറണാകുളത്ത് അലൻ വാക്കറുടെ ഡിജെ പാർട്ടിക്കിടെയാണ് കൂട്ട മൊബൈൽ മോഷണം നടന്നത്. മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം അന്വേഷണം നടത്തിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുന്ന അസ്‌ലം ഖാൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പ്രവർത്തനത്തിന് സമാനമായ പ്രവ‍ർത്തന രീതിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News