കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെയും സ്റ്റേഷൻ്റെയും നിർമാണത്തിന്‌ തുടക്കമായി; മന്ത്രി പി രാജീവ് പൈലിങ്ങിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു

metro

കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെയും സ്റ്റേഷൻ്റെയും നിർമാണം ആരംഭിച്ചു. വയഡക്‌ടും സ്‌റ്റേഷനും സ്ഥാപിക്കാനുള്ള പൈലിംഗ് ജോലികക്ക് തുടക്കമായി. പൈലിങ്ങിന്റെ സ്വിച്ചോൺ വ്യവസായമന്ത്രി പി രാജീവ്‌ നിർവ്വഹിച്ചു. സീപോർട്ട്‌ എയർപോർട്ട്‌ റോഡിൽ, കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ മെട്രോ സ്‌റ്റേഷൻ സൈറ്റിലാണ്‌ ആദ്യ പൈലിങ്ങിന്‌ യന്ത്രം പ്രവർത്തിച്ചു തുടങ്ങിയത്‌.  ഇതൊരു ചരിത്രമുഹൂർത്തമാണെന്ന്‌ പൈലിങ്ങിന്‌ സ്വിച്ചോൺ നിർവ്വഹിച്ച്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. അടുത്തഘട്ടം എന്ന നിലയിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്കും ഗ്ലോബൽ സിറ്റിയിലേക്കും മെട്രോ നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നും മന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

ALSO READ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇൻഫോപാർക്ക് ജീവനക്കാർക്ക് ഗുണകരമാവും വിധമാണ് കലൂർ സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച്‌ ഇൻഫോപാർക്ക്‌ വരെയെത്തുന്ന 11.2 കിലോമീറ്റർ പാത രൂപകൽപ്പന ചെയ്‌തിട്ടുള്ളത്‌.  രണ്ടുവർഷംകൊണ്ട് പാതയുടെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തഘട്ടം എന്ന നിലയിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്കും ഗ്ലോബൽ സിറ്റിയിലേക്കും മെട്രോ നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News