കൊച്ചിയെ ഉത്സവനഗരിയാക്കിയ ബിനാലേയ്ക്ക് തിങ്കളാഴ്ച സമാപനം

നാല് മാസക്കാലം കൊച്ചിയെ ഉത്സവനഗരിയാക്കിയ കൊച്ചിൻ മുസിരിസ് ബിനാലെ തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് എഴ് മണിക്ക് ദർബാർഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് ഇത്തവണത്തെ ബിനാലേയ്ക്ക് തിരശ്ശീല വീഴുക. തുടർന്ന് ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന ഗാനസന്ധ്യയും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി പതിനഞ്ച് വേദികളിലായാണ് ഇത്തവണ ബിനാലെ അരങ്ങേറിയത്.എല്ലാ തവണയും പോലെ സിനിമ ഇൻസ്റ്റലേഷനും ചിത്രകലയും തുടങ്ങി മുളയും, കയറും, കൈതോലയും പനമ്പുമൊക്കെ കൊണ്ടു തീർത്ത ഇൻസ്റ്റലേഷൻ ഉള്‍പ്പടെ ബിനാലെയിൽ കാണികള്‍ക്കായി ഒരുക്കിയിരുന്നു.

23 കോടിയോളം രൂപ ചിലവിലാണ് കാണികള്‍ക്കായി ബിനാലെ ഒരുക്കിയത്. നാല് മാസക്കാലത്തോളം നീണ്ടുനിന്ന ബിനാലെയ്ക്ക് എല്ലാക്കാലത്തെക്കാളും വലിയ ജനപങ്കാളിത്തമാണ് ഇത്തവണ ലഭിച്ചതെന്നും ബിനാലെ വിജയകരമായിരുന്നുവെന്നും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

കേരളത്തിനകത്തും പുറത്തും നിന്നായി നിരവധി ആസ്വാദകരാണ് ബിനാലെ കാണാൻ കൊച്ചിയിലെത്തിയത്. ഇതിനോടകം ഒൻപത് ലക്ഷത്തോളം ആളുകളാണ് ബിനാലെയുടെ അഞ്ചാം പതിപ്പ് സന്ദർശിച്ചത്. ഇക്കൊല്ലത്തെ ബിനാലെയുമായി ബന്ധപ്പെട്ട് കുറച്ച് സാമ്പത്തിക ബാധ്യതയുള്ളതായും ഇത് പരിഹരിച്ച ശേഷം അടുത്ത ബിനാലെയെക്കുറിച്ച് ആലോചിക്കുമെന്നും സംഘാടകർ പറഞ്ഞു.

ഡിസംബർ 23ന് ആരംഭിച്ച ബിനാലെയിൽ ഇരുനോറോളം പ്രവർത്തകരാണ് അണിയറയിലുണ്ടായിരുന്നത്. ഏപ്രിൽ 10നു വൈകിട്ട് ഏഴിന് ദർബാർ ഹാളിലാണ് ബിനാലെയുടെ സമാപനചടങ്ങ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News