എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധ; കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു

Food Poison

കൊച്ചിയിൽ എൻസിസി ക്യാമ്പിൽ പങ്കെടുത്തതിനിടെ ഭക്ഷ്യവിഷബാദയേറ്റ കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.86 വിദ്യാർത്ഥികളെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്.ആശുപത്രിയിൽ നിലവിൽ ആരും അഡ്മിറ്റ് അല്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു.

കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.വിവരം അന്വേഷിക്കാൻ എത്തിയ കുട്ടികളുടെ രക്ഷിതാക്കളെ ക്യാമ്പിന് പുറത്ത് തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു.

ALSO READ; ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ക്യാമ്പില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാകാം അണുബാധയുണ്ടായതെന്നാണ് സംശയം ഉയർന്നത്.600ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിര്‍ജലീകരണം സംഭവിച്ചതെന്നും ഭക്ഷ്യ വിഷബാധയെന്ന നിഗമനം ഈ ഘട്ടത്തില്‍ ഇല്ലെന്നും കര സേന വിഭാഗം അറിയിച്ചിരുന്നു

ENGLISH NEWS SUMMARY: While participating in the NCC camp in Kochi, the children who suffered from food poisoning were given initial treatment and released. 86 students were admitted to the emergency department at Kalamassery Medical College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News