നവജാതശിശുവിന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ, പ്രതി അതിജീവിതയെന്ന് പൊലീസ്

കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. പിന്നാലെ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ പറഞ്ഞു. താൻ പീഡനത്തിനിരയായ കാര്യം വീട്ടുകാർ അറിഞ്ഞിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞു.

ALSO READ: കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

മാതാപിതാക്കൾക്ക് പെൺകുട്ടി ഗർഭിണിയായ കാര്യം അറിയില്ല. പ്രസവം നടന്നത് ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ്. പെൺകുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കുട്ടി ചാപിള്ള ആണോ എന്ന കാര്യം പോസ്റ്റുമോർട്ടത്തിനു ശേഷമേ അറിയാൻ സാധിക്കൂ. മാതാപിതാക്കൾക്ക് കാര്യത്തിൽ പങ്കില്ല. വീട്ടിലെ ബാത്റൂമിനുള്ളിൽ തന്നെയായിരുന്നു പ്രസവം. അതിജീവതയ്ക്ക് വൈദ്യസഹായം ഏർപ്പെടുത്തും – കമ്മീഷണർ പറഞ്ഞു.

ALSO READ:  ആര്‍ക്ക് വോട്ടു ചെയ്യണം? എന്തിന് വോട്ട് ചെയ്യണം?.. ഛത്തീസ്ഗഢിന്റെ അവസ്ഥ ഇങ്ങനെ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News