കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റില്‍

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് മരട് പൊലീസിന്റെ നടപടി. ഓംപ്രകാശിനെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിനെയും കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ:  ജോലിക്ക് ഭൂമി: ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം

ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ തിരച്ചിലിലാണ് ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസും പിടിയിലായത്. ഇരുവരും താമസിച്ചിരുന്ന മുറിയില്‍, കൈവശം വെക്കാവുന്ന അളവില്‍, കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. കൂടാതെ കൊക്കെയിനും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് മരട് പൊലീസ് ഇരുവര്‍ക്കുമെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തത്.

ALSO READ: നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്: മന്ത്രി പി രാജീവ്

പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി മരട് പൊലീസ് അറിയിച്ചു.ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറിയെടുത്തത്.മുറിയില്‍ ലഹരിയിടപാട് നടന്നോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. കാച്ചി ഡിസിപി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓംപ്രകാശിനെ ചോദ്യം ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം,തട്ടിക്കൊണ്ടുപോകല്‍,വീടുകയറി ആക്രമണം, ലഹരി ഇടപാടുകള്‍ ഉള്‍പ്പടെ ഇരുപതിലേറെ കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ഈൗയിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഓംപ്രകാശ് കൊച്ചിയിലെത്താനുണ്ടായ സാഹചര്യം സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration