സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം; കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി

കൊച്ചിയിൽ സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കുമെന്നും, അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തികൊണ്ടാണ് പണം തട്ടാൻ ശ്രമിച്ചത്. 1,70000 രൂപ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഡിജിറ്റൽ അറസ്റ്റിൽ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമൽ ദേവിനോട് പറഞ്ഞു.

ALSO READ : മലപ്പുറം നവവരന്റെ തിരോധാനം ; വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി,ഫോൺ എടുത്തത് സുഹൃത്ത് ശരത്

തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നത്. എറണാകുളം നോർത്ത് പൊലീസിൽ ജെറി അമൽദേവ് പരാതി നൽകി. മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിന്റെയും, കൈതപ്രം ദാമോദരൻ നമ്പൂതിരി ആദ്യമായി പാട്ടുകളെഴുതിയ “എന്നെന്നും കണ്ണേട്ടന്റെ” എന്ന ചിത്രത്തിന്റെയും സംഗീത സംവിധായകനാണ് ജെറി അമൽദേവ്. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിന്റെയും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ജെറി അമൽദേവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News