സ്പായുടെ മറവിൽ കഞ്ചാവ് വിൽപന, കൊച്ചിയിൽ യുവതി പിടിയിൽ

പ്രതീകാത്മക ചിത്രം

കൊച്ചിയിലെ സ്പായുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയ ജീവനക്കാരി പിടിയിൽ. കടവന്ത്രയിലെ അലിറ്റ സ്പായിലെ ജീവനക്കാരിയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ 79 സ്പാ മസാജിങ്ങ് സെൻ്റെറുകളിൽ പൊലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.  മസാജിങ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ, ലഹരി വില്പന, ലൈസൻസില്ലാതെ ഉള്ള പ്രവർത്തനം എന്നിങ്ങനെ നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതിടത്തും നോർത്ത് സ്റ്റേഷൻ പരിധിയിലെ 17 സ്ഥാപനങ്ങളിലും പാലാരിവട്ടത്ത് പത്തൊമ്പത് കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. ഇതിനിടയിലാണ് യുവതി പിടിയിലാകുന്നത്.

ALSO READ: എം വിജിൻ എംഎൽഎക്ക് എതിരായ പൊലീസ് നടപടി; എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്ന് എസ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News