കൊച്ചി പാലാരിവട്ടം തമ്മനം റോഡില്‍ പൊട്ടിയ കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി പമ്പിങ്ങ് പുനരാരംഭിച്ചിട്ടുണ്ട്. വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. പാലാരിവട്ടം പൈപ്പ് ലൈൻ ജങ്ങ്ഷന് സമീപമാണ് പൈപ്പ് പൊട്ടിയത്.
ALSO READ: കാസര്‍കോഡ് തീപിടുത്തം; കടകള്‍ കത്തിനശിച്ചു
ആലുവ പമ്പ് ഹൗസില്‍ നിന്ന് തമ്മനം പമ്പ് ഹൗസിലേക്ക് കുടിവെള്ളമെത്തിക്കുന്ന 700 എംഎം പ്രീമോ പൈപ്പാണ് പൊട്ടി വെള്ളം കുതിച്ചൊഴുകിയത്. ഇതോടെ തമ്മനം – പാലാരിവട്ടം റോഡിലൂടെയുള്ള ഗതാഗതം വഴി തിരിച്ചുവിട്ടു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ എത്തി സംസ്‌കാര ജങ്ങ്ഷനിലെ വാല്‍വ് അടക്കുകയായിരുന്നു.
Also Read: കരുതലും കൈത്താങ്ങും; 8 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് കൊച്ചി താലൂക്ക് അദാലത്തിൽ പരിഹാരം
തകരാര്‍ പരിഹരിക്കാനുള്ള പ്രവൃത്തി അതിവേഗം തുടങ്ങിയിരുന്നു. അടുത്തിടെ സമാനരീതിയില്‍ തമ്മനം ജങ്ഷനിലും കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. മണിക്കൂറുകള്‍ക്കകം തകരാര്‍ പരിഹരിച്ചു. പൈപ്പിന്റെ കാലപ്പഴക്കവും ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോഴുള്ള മര്‍ദവുമാണ് പൈപ്പ് പൊട്ടാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
Key Words: Kochi, Thammanam water pipe burst
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here