കൊച്ചി വൈപ്പിനില്‍ നിന്ന് കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

കൊച്ചി വൈപ്പിനില്‍ നിന്ന് കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തൃശ്ശൂർ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.മൂവരെയും വലപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്ക് കൈമാറും. പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്‍റെ മകന്‍ ആദിത്,പ്രജീഷിന്‍റെ മകന്‍ ആദിഷ്,ജസ്റ്റിന്‍റെ മകന്‍ ആഷ് വിന്‍ എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ കാണാതായത്.രക്ഷിതാക്കളുടെ പരാതിയില്‍ ഞാറയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കുട്ടികളെ കണ്ടെത്തുന്നവര്‍ വിവരമറിയിക്കണമെന്ന് നിര്‍ദേശിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. തങ്ങള്‍ നാടുവിടുകയാണെന്നും അന്വേഷിച്ച് വരേണ്ടതില്ലെന്നും ഒരു ദിവസം തിരിച്ചുവരുമെന്നും വ്യക്തമാക്കിക്കൊണ്ട് കുട്ടുകള്‍ എഴുതിയതെന്ന് കരുതുന്ന കത്തും പോലീസിന് ലഭിച്ചിരുന്നു.

ALSO READ: ഡി.സി.സി ഓഫീസിലെ കയ്യാങ്കളി; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് രണ്ട് യൂത്ത് കോൺഗ്രസുകാരെ പുറത്താക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News