കൊച്ചി വാട്ടര്‍ മെട്രോ ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നു; മെട്രോ തങ്ങളുടെതെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു: മുഖ്യമന്ത്രി

കൊച്ചി വാട്ടര്‍ മെട്രോ ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നെന്നും, വാട്ടര്‍ മെട്രോയെ തങ്ങളുടെതെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പടം വെച്ച് ആളാവാന്‍ തങ്ങളെ കിട്ടില്ല. കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ 4 ടെര്‍മിനലുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ. പുതുതായി 4 ടെര്‍മിനലുകള്‍ നിലവില്‍ വരുന്നതോടുകൂടി ഒരു ലക്ഷം ആളുകള്‍ക്ക് അധികമായി സേവനം ലഭിക്കും. കൊച്ചിയിലെ ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും.

പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ പടം വെച്ച ആള്‍ ആവാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ലെന്നും, കൊച്ചി വാട്ടര്‍ മെട്രോയെ തങ്ങളുടെ തന്നെ വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി പഴയ കൊച്ചി അല്ലെന്നും, വാട്ടര്‍ മെട്രോ വന്നതോടുകൂടി നഗരത്തിലെ എല്ലാ ദ്വീപുകളും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളായി മാറിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

Also Read : നാട്ടിൽ നിന്ന് പോരുമ്പോൾ ഭാര്യ എട്ട് മാസം ഗർഭിണി, മരുഭൂമിയിൽ അറബി ബാക്കി വെച്ച ഉണങ്ങിയ കുബ്ബൂസ് കഴിച്ച് നരകയാതന: നജീബ് പറയുന്നു

ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ വ്യാപിപ്പിക്കും. നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ടു പുതിയ റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. ഹൈക്കോര്‍ട്ട് ജങ്ഷന്‍ ടെര്‍മിനലില്‍നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

ഇതോടെ ആകെ ഒന്‍പതു ടെര്‍മിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് വര്‍ദ്ധിപ്പിക്കുകയാണ്. സര്‍വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ പതിനേഴരലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. ചടങ്ങില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സംഘത്തെ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration