കൊച്ചി മെട്രോയാണ് താരം! പത്ത് മാസത്തില്‍ പതിനേഴര ലക്ഷം യാത്രക്കാര്‍

സര്‍വീസ് ആരംഭിച്ച് പത്ത് മാസം പിന്നിടുമ്പോള്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് പതിനേഴരലക്ഷം യാത്രക്കാരാണ്. മൂന്നു റൂട്ടുകളിലായാണ് ഈ നേട്ടം. പരിസ്ഥിതി സൗഹാര്‍ദപരമായി ഒരുക്കിയ കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുകയാണ്.

ALSO READ:  കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നു: മുഖ്യമന്ത്രി

മാര്‍ച്ച് 14ന് വൈകിട്ട് 5.30ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ ടെര്‍മിനുകള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഇതോടെ പുതിയ രണ്ടു റൂട്ടുകളില്‍ കൂടി മെട്രോ സര്‍വീസ് ആരംഭിക്കും.

ALSO READ:  ശബരി കെ റൈസ്; വിപണി ഇടപെടലിലെ പുതിയ ചുവടുവയ്പ്പ്: മുഖ്യമന്ത്രി

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ആകെ ഒന്‍പതു ടെര്‍മിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News