രാജ്യത്തെ ആദ്യ വാട്ടർമെട്രോ കൊച്ചിയിൽ യാത്ര തുടങ്ങുന്നു

സ്വപ്നസാക്ഷാത്കാരമായി രാജ്യത്തെ ആദ്യ വാട്ടർമെട്രോ കൊച്ചിയിൽ യാത്ര തുടങ്ങുന്നു.
കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനം 25-ന് നടക്കും. കൊച്ചിയിലെ ഏറെനാളായുള്ള യാത്രാക്ലേശത്തിനാണ് ഇതിലൂടെ പരിഹാരമാവുന്നത്. 26-ന് ഹൈക്കോർട്ട്-വൈറ്റില ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. 27-ന് വൈറ്റില-കാക്കനാട് ടെർമിനൽ തുറന്നു നൽകും. കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗര ഗതാഗത സംവിധാനത്തിന്റെ ഭഗമാണ് സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോ.

ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

മിനിമം ടിക്കറ്റ് നിരക്ക് – 20 രൂപ
പരമാവധി ടിക്കറ്റ് നിരക്ക് – 40 രൂപ

ഹൈക്കോർട്ട് -വൈപ്പിൻ 20 രൂപ
വൈറ്റില-കാക്കനാട് – 30 രൂപ

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്രാ പാസുകൾക്ക് ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതിവാര പാസ് – 180 രൂപ
പ്രതിമാസ പാസ് – 600 രൂപ
ത്രൈമാസ പാസ് – 1500 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News