മുഖം മിനുക്കി കൊച്ചി വാട്ടര്‍ മെട്രോ; ഇനി കൂടുതല്‍ സര്‍വീസുകള്‍

ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ ടെര്‍മിനലുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നു. സൗത്ത് ചിറ്റൂരിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കും. വ്യവസായ മന്ത്രി പി രാജീവ് നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വീസ് വീതം ആരംഭിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് ഇനി നല്‍കാനുള്ള ബോട്ടുകള്‍ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും.

Also Read : മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ദുരിതത്തിലായി വഴിയോര കച്ചവടക്കാര്‍

ലഭിക്കാനുള്ള 11 ബോട്ടുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി കൊച്ചിന്‍ ഷിപ്പ് യാഡില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇതിനായി ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വികസന സാധ്യതകളേറെയുള്ള വാട്ടര്‍ മെട്രോയുടെ സുഗമമായ നടത്തിപ്പിനായി മെട്രോ റെയിലില്‍ നിലവിലുള്ളതിന് സമാനമായ നിയമ നിര്‍മ്മാണം നടത്താന്‍ കെഎംആര്‍എല്‍ ജലഗതാഗത വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തും.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മന്ത്രി 2026 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍മാരായ എസ്.അന്നപൂരണി, ഡോ എംപി രാംനവാസ്, സഞ്ജയ് കുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News