പൊന്നോണത്തെ വരവേല്‍ക്കാന്‍ കൊച്ചിക്കാര്‍; തിരക്കൊഴിയാതെ ബ്രോഡ് വേ

പൊന്നോണത്തെ വരവേല്‍ക്കാന്‍ അവസാനഘട്ട ഒരുക്കത്തില്‍ മലയാളികള്‍. സദ്യവിളമ്പാനുള്ള ഇല മുതല്‍ ഓണക്കോടിവരെയെടുക്കാന്‍ ബ്രോഡ് വേ മാര്‍ക്കറ്റിലേക്ക് എത്തി കൊച്ചിക്കാര്‍. പച്ചക്കറിയ്ക്ക് വില കുറഞ്ഞതോടെ സാധാരണക്കാര്‍ക്ക് ഇത് ഹാപ്പി ഓണം.

ALSO READ:ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

എറണാകുളം നഗരത്തിലെ കച്ചവടസ്ഥാപനങ്ങളും മാര്‍ക്കറ്റുകളുമെല്ലാം ഉത്രാടപ്പാച്ചിലില്‍ അലിഞ്ഞുചേര്‍ന്നു. പൂക്കളും ഓണസദ്യയ്ക്കുള്ള പച്ചക്കറികളും വാങ്ങിക്കുവാനാണ് കൂടുതല്‍ പേരും എത്തുന്നത്. പച്ചക്കറിയ്ക്ക് വില കുറഞ്ഞത് വലിയ ആശ്വാസമായി. സദ്യവിളമ്പാനുള്ള വാഴയിലയും വിപണിയില്‍ റെഡിയാണ്. നഗരത്തില്‍ പൂ വിപണികള്‍ സജീവം ആയിട്ടുണ്ടെങ്കിലും ആവശ്യക്കാര്‍ കുറവാണ് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കാണം വിറ്റും ഓണമുണ്ണാന്‍ മലയാളികള്‍ തയ്യാറെടുക്കുമ്പോള്‍ നഗരത്തിലെ വിപണികളെല്ലാം സജീവമാണ്.

ALSO READ:ഓണക്കാലത്ത് ഇതാ ഒടിടിയില്‍ ഒരുപിടി ചിത്രങ്ങള്‍! ഏതൊക്കെയെന്ന് അറിയാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News