പതിനഞ്ച് വര്‍ഷത്തിന് ശേഷം കൊച്ചിയിലൊരു ജൂത വിവാഹം; റബായി എത്തിയത് ഇസ്രായേലില്‍ നിന്ന്

പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒരു ജൂത വിവാഹത്തിന് കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ് കൊച്ചി. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേല്‍ എന്നിവരുടെ മകള്‍ റേച്ചല്‍ മലാഖൈയും യുഎസ് പൗരനും നാസ എന്‍ജിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോര്‍ട്ടില്‍ വിവാഹിതരായത്. പരമ്പരാഗത ജൂത സമ്പ്രദായങ്ങളുടെ എല്ലാ ചിട്ടകളോടെയുമായിരുന്നു വിവാഹം നടന്നത്.

ഇന്നലെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി ആരിയല്‍ സിയോണിനെ ഇസ്രയേലില്‍ നിന്നാണ് എത്തിച്ചത്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോള്‍ സംരക്ഷിത പൈതൃക മേഖലകളായതിനാല്‍ എറണാകുളത്തെ റിസോര്‍ട്ടില്‍ ജൂത ആചാരപ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു വിവാഹം. കേരളത്തില്‍ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ഗനൈസേഷനില്‍ ഡേറ്റ അനലിസ്റ്റായി ജോലി നോക്കുകയാണ് റേച്ചല്‍. കേരളത്തിന്റെ മനോഹാരിതയില്‍ വിവാഹം വേണമെന്ന റിച്ചാര്‍ഡിന്റെ കൂടി ആഗ്രഹം കണക്കിലെടുത്താണ് കൊച്ചിയില്‍ വേദിയൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News