കാഞ്ഞങ്ങാട് കുട്ടിയ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് പത്ത് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ലംഗികാതിക്രമത്തിനു ഇരയാക്കിയ കേസിൽ പ്രതി കുടക് സ്വദേശി പി എ സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. മോഷണമായിരുന്നു ലക്ഷ്യം. മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ടു പോവുകയായിരുന്നു. ഈ മാസം 15നാണ് കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണ്ണക്കമ്മൽ കവർന്ന് ഉപേക്ഷിച്ചത്.

Also Read: ഹെലികോപ്ടറിന്റെ സാങ്കേതിക തകരാർ; തുറസ്സായ സ്ഥലത്ത് അതിസാഹസിക എമർജൻസി ലാൻഡിംഗ് നടത്തി പൈലറ്റ്

പുലർച്ചെ രണ്ടുമണിക്ക് മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നതിന് പിന്നാലെ ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. സ്വന്തമായി ഫോണില്ലാത്ത പ്രതി കാഞ്ഞങ്ങാടെത്തിയാൽ ഭാര്യയുടെയും കുടകിലെത്തിയാൽ അമ്മയുടെയും ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണസംഘത്തെ വലിച്ചിരുന്നു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് നിർണായകമായത്.

Also Read: പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊന്തിയ സംഭവം; ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയർക്ക് സ്ഥലം മാറ്റം

ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് സ്റ്റേഷനിലെ പോക്സോ കേസിലും കുടകിൽ മാലപൊട്ടിക്കൽ കേസിലും പ്രതിയാണ് സലിം. പോക്സോ കേസിൽ മൂന്നുമാസം റിമാൻഡിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News