കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനുമായി ധർമ്മരാജന് അടുത്ത ബന്ധം: മൊഴിപകർപ്പ് കൈരളിന്യൂസിന്

Kodakara Blackmoney case

കൊടകര കുഴൽപ്പണക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി ധർമ്മരാജന്റെ മൊഴി. കൊടകര കുഴൽപ്പണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വി കെ രാജുവിന് നൽകിയ മൊഴിപകർപ്പാണ് കൈരളി ന്യൂസിന് ലഭിച്ചത്. ധർമ്മരാജന് കെ സുരേന്ദ്രനും ആയി അടുത്ത ബന്ധമുണ്ടെന്നും. അമിത് ഷായെ സുരേന്ദ്രനൊപ്പം പോയി ധർമ്മരാജൻ നേരിട്ടു കണ്ടുവെന്നും മൊഴിപകർപ്പിലുണ്ട്.

ധർമരാജനെ അറിയില്ലായെന്ന കെ സുരേന്ദ്രന്റെ വാദവും ഇതോടെ തകരുകയാണ്. ബിജെപിക്ക് വേണ്ടി ബെംഗളൂരുവിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പണം എത്തിക്കാറുണ്ടെന്നും ധർമ്മരാജന്റെ മൊഴിപകർപ്പിലുണ്ട്. 25 കോടിയുടെ കള്ളപ്പണമാണ് പല തവണകളായി കേരളത്തിലെത്തിച്ചതെന്നും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, കോന്നി ഉപതെരഞ്ഞെടുപ്പിലും കുഴൽപ്പണം എത്തിച്ചുവെന്നും ധർമ്മരാജന്റെ മൊഴിയിലുണ്ട്.

Also Read: ‘കേന്ദ്രസർക്കാർ പിന്മാറണം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ വിജയിയുടെ ടിവികെ

തിരൂർ സതീഷ് ബിജെപി ഒഫീസിൽ കള്ളപ്പണം ചാക്കുകെട്ടുകളിലായി എത്തിച്ചുവെന്ന വെളിപ്പെടുത്തലിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന പറഞ്ഞു നിസാരവത്കരിക്കാനാണ് ഇതുവരെ ബിജെപി സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. മൊഴിപകർപ്പ് പുറത്തുവന്നതിലൂടെ ബിജെപി നേതൃത്വത്തിന്റെ കള്ളപ്പണ ഇടപാട് പുറത്തുവന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News