എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. ബിജെപിയുടെ ജില്ലാ ഓഫീസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാനെന്ന് തിരൂർ സന്തോഷ്. ധർമ്മരാജ് ബിജെപി ജില്ലാ ആസ്ഥാനത്ത് വന്നപ്പോൾ, ബിജെപിയുടെ ജില്ലാ സെക്രട്ടറിയും, കെ സുരേന്ദ്രനും ഓഫീസിൽ ഉണ്ടായിരുന്നുവെന്നും തിരൂർ സന്തോഷ് വെളിപ്പെടുത്തി. 20 മിനിറ്റോളം അവിടെ ഉണ്ടായിരുന്നതായാണ് ഓർമ്മ എന്നും തിരൂർ സന്തോഷ് പറഞ്ഞു.
വെളിപ്പെടുത്തിയ കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചാലും അതുപോലെ തന്നെ പറയുമെന്നും. വെളിപ്പെടുത്തൽ നടത്തിയ ശേഷം ബി ജെ പി നേതാക്കൾ ആരും ബന്ധപ്പെട്ടില്ലെന്നും തിരൂർ സന്തോഷ് പറഞ്ഞു. താൻ പാർട്ടിയിൽ ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും തിരൂർ സന്തോഷ് പറഞ്ഞു.
Also Read: കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി
2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടായിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്. കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു.
ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ് എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്ന് കണ്ടത്. കുഴൽപണം തട്ടിയ പ്രതികളെ അറസ്‌റ്റ് ചെയ്ത പൊലീസ് അന്ന് ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here