കൊടകര കുഴൽപ്പണക്കേസ്: കുറ്റപത്രത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന്; ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തിൽ വ്യക്തം

KODAKARA BLACK MONEY CASE

കൊടകര കുഴൽപ്പണക്കേസ് കുറ്റപത്രത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തിൽ വ്യക്തമാണ്. ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 3.5 കോടി രൂപ കർണാടകയിൽ നിന്ന് എത്തിച്ചെന്ന് കുറ്റപത്രം പറയുന്നു.

പരാതിക്കാരനായ ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ അടുപ്പക്കാരനാണ്. കുഴൽപ്പണക്കേസ് ആദ്യം അന്വേഷിച്ചത് കവർച്ച കേസായിട്ടായിരുന്നു. കുഴൽപ്പണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇഡിക്കും ആദായനികുതി വകുപ്പിനും വിവരങ്ങൾ കൈമാറി എന്നും കുറ്റപത്രം പറയുന്നു. 2021 ജൂലൈ 23 നാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ALSO READ; ‘കൊടകര കുഴൽപ്പണക്കേസ്; വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിൻ്റെ തുടർച്ച’: എം വി ഗോവിന്ദൻ മാസ്റ്റർ

അതേ സമയം, കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവപൂർണമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അന്വേഷിക്കാനുള്ള നിയമപരമായ അവകാശം കേന്ദ്ര ഏജൻസികൾക്കാണ് എന്നതിനാൽ അക്കാര്യം വ്യക്തമാക്കി കേരള പൊലീസ് കേന്ദ്ര ഏജൻസികൾക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ബിജെപിയുടെ കാര്യം വരുമ്പോൾ നിശബ്ദമായി നിൽക്കുന്ന ഇരട്ടത്താപ്പ് നയമാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News