കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

tirur satheesh bjp

കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിന്‍റെ ഭാഗമായി തിരൂർ സതീഷിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുഴൽപ്പണക്കേസ് നേരത്തെ അന്വേഷിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ എസിപി വികെ രാജുവാണ് സതീഷിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം സതീഷിന് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സതീഷിന്‍റെ വീട്ടിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ALSO READ; കൊടകര കുഴല്‍പ്പണ കേസ്; പൊലീസ് ഇ ഡിക്ക് കത്തയച്ചത് മൂന്ന് വര്‍ഷം മുമ്പ്, കത്ത് കൈരളി ന്യൂസിന്

അതേ സമയം, കൊടകര കുഴൽപ്പണക്കേസ് കുറ്റപത്രത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തിൽ വ്യക്തമാണ്. ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 3.5 കോടി രൂപ കർണാടകയിൽ നിന്ന് എത്തിച്ചെന്ന് കുറ്റപത്രം പറയുന്നു. കുഴൽപ്പണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇഡിക്കും ആദായനികുതി വകുപ്പിനും വിവരങ്ങൾ കൈമാറി എന്നും കുറ്റപത്രം പറയുന്നു. 2021 ജൂലൈ 23 നാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

കൊടകര കുഴൽപ്പണക്കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. കേരള പൊലീസ് മൂന്ന് വർഷം മുൻപേ തന്നെ കൊടകര കേസ് കേന്ദ്ര ഏജൻസികളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ യാതൊരു പ്രതികരണവും ഇത് സംബന്ധിച്ച് നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News