കൊടകര കുഴല്‍പ്പണ കേസിലുണ്ടായ നിര്‍ണായക വെളിപ്പെടുത്തലില്‍ തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി അനുമതി നല്‍കുകയായിരുന്നു. കുന്നംകുളം ജെ എഫ് സി എം കോടതിയാകും മൊഴി രേഖപ്പെടുത്തുക. തിരൂര്‍ സതീശന്റെ മൊഴി ഗൗരവമുള്ളതാണെന്നും രഹസ്യമൊഴിയായി രേഖപ്പെടുത്തണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
അതിനിടയില്‍ തൃശ്ശൂർ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നത. വിഷയത്തിലെ പരസ്യ പ്രതികരണം സംബന്ധിച്ചാണ് ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെകെ അനീഷ്കുമാർ ഒന്നരക്കോടി രൂപ ചാക്കിൽ കെട്ടി കൊണ്ടു പോയെന്ന വെളിപ്പെടുത്തലിൽ അനീഷ്കുമാറിനെ വെള്ളപൂശേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ വിശ്വസ്തനായ അനീഷ്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലിൽ പരസ്യപ്രതികരണം നടത്തരുതെന്നാണ് കെ സുരേന്ദ്രൻ പക്ഷത്തിൻ്റെ നിർദ്ദേശം.
ALSO READ: കേരളത്തോട് കേന്ദ്രത്തിന്റെ അവഗണന; എൽഡിഎഫ് പ്രക്ഷോഭം നാളെ
അതേസമയം, ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയര്‍പേഴ്സണും വൈസ് ചെയര്‍ പേഴ്സണും രാജിവെച്ചു. നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയുമാണ് രാജിവെച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here