ബിജെപിയുടെ കൊള്ളക്ക് കുട പിടിക്കുന്നത് കേന്ദ്ര ഏജൻസികൾ; എം വി ​ഗോവിന്ദൻ മാസ്റ്റർ

mvgovindanmaster

കള്ളപ്പണവിതരണം ബിജെപി അറിഞ്ഞുകൊണ്ട് നടത്തിയതാണ്. എല്ലായിടത്തേക്കും കൊണ്ടുപോകാൻ കൊണ്ടുവന്നതിൽ കുറച്ച് കളവുപോയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ബിജെപി നേതൃത്വമാണ് കള്ളപ്പണം കൈകാര്യം ചെയ്തതെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തലുകളിൽ കൂടി പുറത്തുവന്നുവെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ബിജെപിയും കേന്ദ്ര നേതൃത്വവും എന്ത് കൊള്ള നടത്തിയാലും ഇഡി അത് അന്വേഷിക്കില്ല. ബിജെപി എന്ത് നിലപാടാണോ സ്വീകരിക്കുന്നത് അത് തന്നെയാണ് ഇഡിയുടെയും നിലപാടെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read: ബിജെപി ഓഫിസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാൻ, കെ സുരേന്ദ്രനും ഓഫീസിൽ ഉണ്ടായിരുന്നു; തിരൂർ സന്തോഷ്

ആറുകോടി രൂപ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. അതിൻറെ ഒരു ശൃംഖല മാത്രമാണ് കൊടകരയെന്നും എല്ലാത്തിലും സമ​ഗ്ര അന്വേഷണം വേണമെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News