കൊടകര കള്ളപ്പണ കേസ്; ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

highcourt

കൊടകര കള്ളപ്പണ കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ ഡിയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നൽകി.കൊടകര കേസിലെ അന്‍പതാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.കേന്ദ്ര ഏജൻസികളോട് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു.

ALSO READ: ഇഡിയും ആദായ നികുതി വകുപ്പും റിപ്പോർട്ട് നല്‍കണം; കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഹൈക്കോടതിയില്‍ ഹര്‍ജി

അതേസമയം 2021ൽ മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ്‌ ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴൽപ്പണം കടത്തുകാരൻ ധർമരാജൻ മൊഴി നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പി ആർ ടീം നൽകിയ ജയസാധ്യത കണക്കിലെടുത്ത്‌, ബിജെപി എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിലാണ്‌ കൂടുതൽ കുഴൽപ്പണം ഇറക്കിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News