കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും

THIRUR SATHEESH

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും.തിങ്കളാഴ്ച കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും രഹസ്യ മൊഴി രേഖപ്പെടുത്തുക.അദ്ദേഹം നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയതിന് പിന്നാലെയാണിത്.

മൊഴി മാറ്റാതിരിക്കാനാണ്‌ 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈകുന്നേരം നാലുമണിക്കാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നോട്ടീസ് തിരൂർ സതീഷിന് ലഭിച്ചിട്ടുണ്ട്.

ALSO READ; കേരളത്തോട് കേന്ദ്രം പകപോക്കൽ സമീപനം സ്വീകരിക്കുന്നു, നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേ? കേരളത്തിന് മാത്രം ഭ്രഷ്ട് എന്തുകൊണ്ടാണ്?; മുഖ്യമന്ത്രി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത്‌ തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ധർമ്മരാജൻ നാല് ചാക്കുകളിലായി ആറുകോടി കുഴൽപ്പണം എത്തിച്ചെന്നും ധർമ്മരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നും തിരൂർ സതീഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു.വെളിപ്പെടുത്തൽ പുറത്തുവന്നതോടുകൂടി വിഷയം ഗൗരവകരമാണെന്നും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News