‘കൊടകര കുഴൽപ്പണക്കേസ്; വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിൻ്റെ തുടർച്ച’: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപി യുമായി സമരസപ്പെട്ടുപോകുന്ന നിലപാടിൻ്റെ തുടർച്ചയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ.

കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ് 3.5 കോടി രൂപ പിടിച്ചെടുക്കുകയും 23 പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. അന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇത് ബിജെപിയുടെ ഇലക്ഷൻ പണമാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത് എന്നതിനാൽ കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം ഇഡിക്കും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിനും കേരള പൊലീസ് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ടുപോകാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല.

Also read:‘തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം…’: ഇടതുമുന്നണി

അന്വേഷണവുമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ ഇതുസംബ്ന്ധിച്ച് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻ സികൾ കോടതിയിൽ ഹാജരാകേണ്ടി വരികയും ചെയ്‌തു. പിഎംഎൽ ആക്ട് പ്രകാരം ഉൾപ്പെടെ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് കേന്ദ്ര ഏജൻസികൾ ഹൈക്കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. ഈ തെറ്റായ സമിപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജൻസികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് ആർഎസ്എസ് ബന്ധം വ്യക്തമാക്കിയ വി ഡി സതീശൻ ഇപ്പോൾ വീണ്ടും അവർക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. വി ഡി സതീശന്റെ ഈ കാപട്യം തിരിച്ചറിയുവാനുള്ള രാഷ്ട്രീയ വിവേകം കേരള ജനതയ്ക്കുണ്ടന്നും ഗോവിന്ദൻ മാസ്റ്റർ പ്രസ്‌താവനയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News