ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർള തന്നെയാണ് ഇത്തവണയും എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി. ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നിൽ സുരേഷ് എംപിയും മത്സര രംഗത്തുണ്ട്. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മത്സരത്തിന് ഒരുങ്ങുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും അവരുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കി ഇന്ത്യാ സഖ്യം തെരഞ്ഞെടുത്തു.
Also Read: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാകാത്ത സാഹചര്യത്തിലാണ് ചരിത്രത്തിലാദ്യമായി സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങിയത്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംപിയായിരുന്ന കേരളത്തില്‍ നിന്നുളള കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യാ സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാർത്ഥിയാകുകയാണ്. പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് മോദി സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Also Read: എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ‘ഇനി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here