ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് ഇന്ത്യാ സഖ്യം മത്സരിക്കും. കേരളത്തില്‍ നിന്നുളള കൊടിക്കുന്നില്‍ സുരേഷ് എംപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പതിനേഴാം ലോക്‌സഭയിലെ സ്പീക്കര്‍ ഓം ബിര്‍ളയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ തയ്യാറാകാത്ത നരേന്ദ്രമോദി സര്‍ക്കാര്‍ പാര്‍ലമെന്ററി മര്യാദകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രത്തിലാദ്യമായി സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങിയത്. സമവായ ചര്‍ച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന പ്രതിപക്ഷ ആവശ്യം ബിജെപി നിരാകരിച്ചതോടെയാണ് രാജ്യചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങിയത്.
സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംപിയായിരുന്ന കേരളത്തില്‍ നിന്നുളള കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യാ സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എംപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി. വിജയമോ പരാജയമോ അല്ല, പാര്‍ലമെന്ററി മര്യാദ ലംഘിക്കുന്ന മോദി സര്‍ക്കാരിനോടുളള ശക്തമായ പ്രതിഷേധമാണ് സ്പീക്കര്‍ പദവിയിലേക്കുളള മത്സരമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പതിനേഴാം ലോക്‌സഭയിലെ സ്പീക്കര്‍ ആയിരുന്ന ഓം ബിര്‍ള തന്നെയാണ് ഇത്തവണയും എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
Also Read: വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കണ്ണൂരിൽ 13-കാരിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം
നരേന്ദ്രമോദിയും അമിത്ഷായുമായും അടുപ്പമുളള ഓം ബിര്‍ള രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുളള എംപിയാണ്. മത്സരം ഒഴിവാക്കി സമവായത്തിനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ, എം കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, മമത ബാനര്‍ജി എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം മറുപടി നല്‍കാമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. ഇതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യാ സഖ്യം തീരുമാനിച്ചത്. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here