കോടിയേരിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻെറ ജീവചരിത്രം പ്രകാശനം ചെയ്തു.തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഹാളിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും പുസ്തകം ഏറ്റുവാങ്ങി.

Also Read: ആഭ്യന്തര മന്ത്രി അമിത് ഷായെ കായിക മന്ത്രാലയം ഏല്‍പ്പിക്കുന്നതാണ് നല്ലത്; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

വിദ്യാർത്ഥി സംഘടനയിലൂടെ തുടങ്ങി , കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളർന്ന കോടിയേരി ബാലകൃഷ്ണന്റെ ജീവിതയാത്രയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.കോടിയേരിയുമായി അടുപ്പം സൂക്ഷിച്ചവരുടെ ഓർമ്മകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെഎസ്കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ പുസ്തക പരിചയം നടത്തി. ചടങ്ങിൽ ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. വി. ജോയി, എം. വിജയകുമാർ, സൂസൻകോടി തുടങ്ങിയവർ സംസാരിച്ചു. കർഷക തൊഴിലാളി മാസികയുടെ എഡിറ്റർ പ്രീജിത് രാജ് ജീവചരിത്രം തയാറാക്കിയത്. പുസ്തകം തയാറാക്കുന്നതിനു സഹായിച്ചവർക്ക് പ്രീജിത് നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration