കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ. സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

1950ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂത്താട്ടുകുളം ലോക്കല്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു തൊടുപുഴ. തൊടുപുഴയില്‍ ആരംഭിച്ച ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു സഖാവ് കെ എസ് കൃഷ്ണപിള്ള. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനം ഉണ്ടായിരുന്ന കാലം. പോലീസ് പിടിയിലായ കൃഷ്ണപിള്ളയെ കൂടെയുള്ള പ്രവര്‍ത്തകരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാണ് കൊടിയ മര്‍ദ്ദനത്തിന് വിധേയമാക്കിയത്. ക്രൂരമായി മര്‍ദ്ദനത്തെ തുടര്‍ന്ന് 1950 നവംബര്‍ 27ന് കൃഷ്ണപിള്ള രക്തസാക്ഷിയായി. കഴിഞ്ഞ കൃഷ്ണപിള്ള ദിനത്തില്‍ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ തറക്കല്ലിട്ട കൊടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം ഒരു വര്‍ഷം കൊണ്ടുതന്നെ പണിപൂര്‍ത്തീകരിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുകയാണ്.

Also Read: വീണ്ടും വിസ്‌മയങ്ങൾ ഒളിപ്പിച്ച് ‘കാന്താര ചാപ്റ്റർ 1’; ഉടൻ തിയറ്ററുകളിലെത്തും

സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് ആയ കൊടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ തൊടുപുഴയിലെ ആദ്യകാല നേതാക്കളായ എ ആര്‍ നാരായണന്‍ സ്മാരക ലൈബ്രറി, കെ എന്‍ കുമാരമംഗലം സ്മാരക ഹാള്‍, ടി എ നസീര്‍ സ്മാരക മിനി ഹാള്‍, പി പി മുഹമ്മദ് സ്മാരക സ്റ്റുഡിയോ എന്നിവ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസാണ് ഉദ്ഘാടനം ചെയ്യപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News