‘കോടിയേരി – ഒരു ദേശം, ഒരു കാലം’ ഡോക്യുമെന്ററി പ്രദര്‍ശനം നവംബര്‍ 23ന്

സിപിഐ(എം) മുന്‍ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര- ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നാളെ നടക്കും.  ‘കോടിയേരി – ഒരു ദേശം, ഒരു കാലം’ എന്ന പേരില്‍ ജിത്തു കോളയാടാണ് ഡോക്യുമെന്‍ററി ഒരുക്കിയത്.

READ ALSO:നവകേരള സദസിന് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ അത്യുജ്വല സ്വീകരണം

നവംബര്‍ 23ന്, വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശനം. കോടിയേരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ വിവിധ വ്യക്തികളുടേയും, സഹപ്രവര്‍ത്തകരുടേയും ഓര്‍മ്മകളാണ് ചിത്രം. പ്രദര്‍ശനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും മക്കളായ ബിനോയ് കോടിയേരിയും, ബിനീഷ് കോടിയേരിയും അറിയിച്ചു.

READ ALSO:നവകേരള സദസ് എന്തിനെന്ന് നാടിന് ബോധ്യമായി: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News