കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ തെളിയുന്നത് പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കോടികള്‍ ബാംഗ്ലൂരില്‍ നിന്ന് ബിജെപി കേരളത്തിലേക്കെത്തിച്ചത്. ആകെ 53 കോടി രൂപയുടെ കുഴല്‍പ്പണമാണ് പല തവണയായി ബിജെപി കേരളത്തില്‍ എത്തിച്ചത്.
ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത് . ഇടനിലക്കാരന്‍ ധര്‍മ്മരാജന്റെ മൊഴികൂടി പുറത്തു വന്നതോടെ എല്ലാം വ്യക്തം . നിയമസഭാ തെറഞ്ഞെടുപ്പിനായി 41 കോടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് 12 കോടിയുമാണ് ബിജെപി കേരളത്തിലേക്കെത്തിച്ചത്. കരളത്തില്‍ അങ്ങോളമിങ്ങോളം കോടികളുടെ കുഴല്‍പ്പണമാണ് ഒഴുക്കിയത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാര്‍ച്ച് 1 ന് കര്‍ണാടകയില്‍ നിന്ന് കോയമ്പത്തൂര്‍ വഴി ബിജെപി 4.4
കോടിയാണ് കേരളത്തിതേക്കെത്തിച്ചത് . മാര്‍ച്ച് 6 ന് പാലക്കാട്ടേക്ക് കൊണ്ടുപോകും വഴി 4.4 കോടിരൂപ കവര്‍ന്നു. മാര്‍ച്ച് 20ന് 3.5 കോടി വീണ്ടുമെത്തി .ഇത് സംസ്ഥാനത്തെ പലജില്ലകളിലായി വിഭജിച്ച് നല്‍കി.
മാര്‍ച്ച് 26ന് കര്‍ണാടകയില്‍ നിന്ന് പാര്‍സല്‍ ലോറിയില്‍ 6.5 കോടി വീണ്ടുമെത്തി. പലര്‍ക്കായി വീതിച്ചു നല്‍കി. ഏപ്രില്‍ 3ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ 3.5 കോടി കൊടകരയില്‍ കവര്‍ന്നു. എല്ലാം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെ. ഇതെല്ലാം തെളിവുകള്‍ സഹിതം കേന്ദ്ര ഏജന്‍സികളെ കേരളം അറിയിച്ചിട്ടും ഇപ്പോഴും അവര്‍ക്ക് മിണ്ടാട്ടമില്ല.
ALSO READ: ’30 വര്‍ഷത്തോളം ചെയിന്‍ സ്മോക്കര്‍; അത് ആരും മാതൃകയാക്കരുത്’: ഷാരൂഖ് ഖാന്‍
ബിജെപി കുഴല്‍പ്പണം
—————-
നിയമസഭാ തെരഞ്ഞെടുപ്പിന് 41 കോടി
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് 12 കോടി
1 ന് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കെത്തിച്ചത് 4.4 കോടി
മാര്‍ച്ച് 6 ന് പാലക്കാട്ടേക്ക് കൊണ്ടുപോകും വഴി 4.4 കോടിരൂപ കവര്‍ന്നു .
മാര്‍ച്ച് 20 ന് 3.5 കോടി വീണ്ടുമെത്തി
മാര്‍ച്ച് 26ന് കര്‍ണാടകയില്‍ നിന്ന് പാര്‍സല്‍ ലോറിയില്‍ കേരളത്തിലേക്കെത്തിയത് 6.5 കോടി
ഏപ്രില്‍ 3ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ 3.5 കോടി കൊടകരയില്‍ കവര്‍ന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here