ഇതാണ് മക്കളെ സൂപ്പർ മമ്മി! ഗെയിറ്റ് വീണുണ്ടായ അപകടത്തിൽ നിന്നും രണ്ട് വയസുകാരനെ രക്ഷിക്കുന്ന അമ്മയുടെ വീഡിയോ വൈറൽ

KODUNGALLOOR

വീട്ടുമുറ്റത്തെ ഇരുമ്പ് ഗെയിറ്റ് വീണുണ്ടായ അപകടത്തിൽ നിന്നും
രണ്ട് വയസുകാരനെ രക്ഷിച്ചത് അമ്മയുടെ സമയോചിതമായ ഇടപെടൽ.
കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം
പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് ഏതാനും ദിവസം മുൻപ് സംഭവം നടന്നത്.

ബിജോയിയുടെ രണ്ട് വയസുകാരനായ മകൻ കെൻസ് ബിജോയ് അമ്മ ഗ്രീഷ്മയ്ക്കൊപ്പം മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.അമ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ഗെയിറ്റിനടുത്ത് ചെന്നു നിൽക്കുകയും ഇതേ സമയം ഗെയിറ്റ് നിലംപതിക്കുകയായിരുന്നു.
അപകടം കണ്ട ഗ്രീഷ്മ നിമിഷാർദ്ധം കൊണ്ട് ഗെയിറ്റ് താങ്ങിപ്പിടിച്ച് കുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.

വീഡിയോ കാണാം

ENGLISH NEWS SUMMARY: From the fall of the iron gate in the backyard The two-year-old boy was saved by his mother’s timely intervention. The incident took place a few days ago at Bijoy’s house in the church Near Azhikode Marthoma Temple, Kodungallur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here