കോലി – ഗംഭീർ വാക്കേറ്റത്തിൽ പിഴ ചുമത്തി ബിസിസിഐ

കഴിഞ്ഞ ദിവസത്തെ ബംഗളുരു – ലക്നൗ മത്സരത്തിന് ശേഷം നടന്ന കോലി – ഗംഭീർ വാക്കേറ്റത്തിന് പിഴ ചുമത്തി ബിസിസിഐ. ഐപിഎൽ കോഡ് ഓഫ് കണ്ടക്ട് റൂളുകൾ പ്രകാരമാണ് ഇരുതാരങ്ങൾക്കും ബിസിസിഐ പിഴ ചുമത്തിയത്.

ഇരുതാരങ്ങൾക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴയായി ബിസിസിഐ ചുമത്തിയിരിക്കുന്നത്. ഐപിഎല്ലിന്റെ പൊതു നിയമമര്യാദകളുടെ ലംഘനം നടത്തിയതിനാണ് പിഴയെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ ദിവസം മത്സരശേഷമാണ് ഇരുതാരങ്ങളും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത്. ലക്നൗവും ബംഗളൂരുവും തമ്മിലുള്ള ആദ്യമത്സരത്തിൽ ലക്‌നൗ ജയിച്ചിരുന്നു. തുടർന്ന് ലക്‌നൗ മെന്ററായ മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ ബംഗളുരു കണികളോട് മിണ്ടാതെയിരിക്കാൻ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായി ഇന്നലെ മത്സരശേഷം കോഹ്‌ലിയും ലക്നൗ കാണികളോട് മിണ്ടാതെയിരിക്കുവാനുള്ള ആംഗ്യം കാണിക്കുകയും വിജയാഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.

മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. തുടര്‍ന്ന് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗംഭീര്‍ അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു.

പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റുതാരങ്ങളും ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News